കൊല്ലം: കാണിക്കവഞ്ചി മോഷണക്കേസിൽ സ്ഥിരം മോഷ്ടാക്കളായ മൂന്നുപേരെ പൊലീസ് പിടികൂടി. തങ്കശ്ശേരി സി.വി.എം.എസ് നഗർ ഇസ്താക്കി പറമ്പിൽ വീട്ടിൽ ജോയി (49), കരിക്കോട് ടി.കെ.എം.സി പുതുവീട്ടിൽ തറ കരിമ്പാലിൽ തെക്കതിൽ ഉല്ലാസ് ജോഷി (39), ആശ്രാമം ഇ.എസ്.ഐ പുതുവൽ പുരയിടം കീർത്തിനഗറിൽ ഷിജു (44) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
മരുത്തടി സെൻട്രൽ ബാങ്കിന് സമീപം പോലീസ് പട്രോളിങ് സംഘം സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിൽ മോഷണമുതൽ ഉൾപ്പെടെ കണ്ടെത്തി. പഴവൂർ ജങ്ഷനിലെ ഗുരുമന്ദിരത്തിലെ വഞ്ചിയാണ് കുത്തിതുറന്ന് കവർച്ച നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കല്ലുംപുറം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് കവർച്ച നടത്തിയത് ജോയി ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തിയിരുന്ന എ.എസ്.ഐ ക്രിസ്റ്റി, എസ്.സി.പി.ഒ മാരായ അബുതാഹിർ, ബിജു, സി.പി.ഒമാരായ ശ്രീകാന്ത്, രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.