Posted On
date_range Updated On
date_range ചങ്ങൻകുളങ്ങരയിൽ പത്തുപേരെ തെരുവുനായ് കടിച്ചു
ഓച്ചിറ: ചങ്ങൻകുളങ്ങര, വലിയകുളങ്ങര പ്രദേശങ്ങളിൽ ഭീതി പരത്തിയ തെരവുനായ് പത്തുപേരെ കടിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ ആലപ്പുഴ വണ്ടാനം മെഡിയ്ക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങൻകുളങ്ങര പോക്കാട്ട് കിഴക്കതിൽ അദബിയാകുഞ്ഞ് (73), ചങ്ങൻകുളങ്ങര പട്ടയാട്ട് വീട്ടിൽ ഭാർഗവൻ (75) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് എട്ടുപേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കുശേഷം വിട്ടയച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് നാടുനീളെ ഓടിനടന്ന് നായ് മുന്നിൽപെട്ടവരെയെല്ലാം കടിച്ചത്. നാട്ടുകാർ കൂട്ടംചേർന്ന് നായെ തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.