വിജയൻ

സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 15 വർഷം തടവ്

കൊട്ടാരക്കര: കുടുംബ വഴക്കിനെ തുടർന്ന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനായ പ്രതിക്ക് 15 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എ. ഷാനവാസ് ആണ് വിധിപ്രസ്താവിച്ചത്.വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ, ആലുംമൂട് വിഷ്ണു ഭവനിൽ വിജയനെ (55) യാണ് ശിക്ഷിച്ചത്.

2019 നവംബർ 9നാണ് സംഭവം. പ്രതിയോടൊപ്പം താമസിച്ചുവന്നിരുന്ന അമ്മ കുടുംബ വഴക്കിനെ തുടർന്ന് സഹോദരിയുടെ വീട്ടിലേക്ക് പോയതിന്‍റെ വിരോധത്തിൽ പരാതിക്കാരി നടത്തിവന്നിരുന്ന ചായക്കടയിൽ വെട്ടുകത്തിയുമായി അതിക്രമിച്ച് കയറി സഹോദരിയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ഇൻസ്പെക്ടറായിരുന്ന ആർ. വിനോദ് ചന്ദ്രൻ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പിഴ അടച്ചില്ലെങ്കിൽ ഏഴ് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. പിഴത്തുക പരാതിക്കാരിക്ക് നൽകാനും കോടതി നിർദേശിച്ചു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. വെളിയം കെ. ഷാജി ഹാജരായി.

Tags:    
News Summary - Man sentenced to 15 years in prison for trying to murder sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.