കൊട്ടിയം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവില്‍വട്ടം, നടുവിലക്കരയില്‍, നിത്യഭവനത്തിൽ നിഖില്‍(27), നടുവിലക്കരയില്‍ ഉദയഭവനത്തില്‍ രാഹുല്‍(26) എന്നിവരാണ് പിടിയിലായത്. സമീപവാസിയായ യുവാവുമായുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി സംഘം ചേര്‍ന്ന് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.എ നിഥിന് നളന്, സി.പി.ഒ മാരായ ശംഭു, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.