അഭിനവ്, ഫെലോണ്‍
യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികള്‍ പിടിയില്‍
കൊല്ലം: മുന്‍വിരോധത്തില്‍ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപിച്ച പ്രതികള്‍ പിടിയില്‍. തൃക്കടവൂര്‍ മുരുന്തല്‍ എം.എം നഗറില്‍ രഞ്ജനം വീട്ടില്‍ അഭിനവ് (29), കൊല്ലം വെസ്റ്റ് കൈക്കുളങ്ങര നിർമിതി കോളനിയില്‍ തോപ്പില്‍ പുരയിടത്തില്‍ ഫെലോണ്‍ (27) എന്നിവരാണ് വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.
തങ്കശ്ശേരിയിലെ ബാറില്‍ മദ്യപിക്കാനെത്തിയ പരാതിക്കാരനെ പ്രതികള്‍ മുന്‍വിരോധത്തിന്റെ പേരില്‍ അസഭ്യം പറയുകയും മാരകായുധവുമായി വെട്ടിയും കുത്തിയും പരിക്കേൽപിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഇയാളുടെ തലക്കും നെഞ്ചിനും പരിക്കേറ്റിരുന്നു.
സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എ.സി.പി അഭിലാഷ്, വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, ലത്തീഫ്, സി.പി.ഒമാരായ ഹരീഷ്, ദീപു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.