ഒറ്റക്കൽ ലുക്ക് ഔട്ട് തടയണ പാലത്തിൻറ കൈവരി കവർന്ന നിലയിൽ
Posted On
date_range Updated On
date_range ലുക്ക്ഔട്ട് പാലത്തിന്‍റെ കൈവരികൾ മോഷണം പോയി
പുനലൂർ: കല്ലട ജലസേചന പദ്ധതിയുടെ ഒറ്റക്കൽ ലുക്ക് തടയണയിലെ മേൽപ്പാലത്തിന്റെ ഇരുമ്പ് കൈവരികൾ കവർന്നു. പാലത്തിന്‍റെ വലതുഭാഗത്ത് കല്ലട ആറിന്‍റെ വശത്തായി സ്ഥാപിച്ചിരുന്ന പൈപ്പുകൾ കോൺക്രീറ്റ് ഇളക്കി കഴിഞ്ഞ രാത്രിയിൽ മോഷ്ടിച്ചിരുന്നു. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ പാലത്തിൽ കയറി നിന്ന് ചുറ്റുമുള്ള ദൃശ്യങ്ങൾ കാണുമ്പോൾ അപകടം ഉണ്ടാകാതിരിക്കാനാണ് ഇരുഭാഗത്തും കൈവരികൾ സ്ഥാപിച്ചിരുന്നത്.
പാലത്തിന്‍റെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിൽ പൊക്കത്തിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന കൈവരികളാണ് മോഷണം പോയത്. കോൺക്രീറ്റ് തകർത്താണ് കൈവരികൾ കവർന്നത്. ഇതുകാരണം ഈ ഭാഗത്ത് അപകടാവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.