കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ സ​ർ​ക്കി​ൾ ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം

പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ

തെന്മലയിലേക്ക് മാറ്റിയ പൊലീസ് സർക്കിൾ ഓഫിസ് വീണ്ടും കുളത്തൂപ്പുഴയിൽ

കു​ള​ത്തൂ​പ്പു​ഴ: ഒ​ന്ന​ര മാ​സം മു​മ്പ് തെ​ന്മ​ല​യി​ലേ​ക്ക് മാ​റ്റി​യ പൊ​ലീ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ് വീ​ണ്ടും കു​ള​ത്തൂ​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. നാ​ലു പ​തി​റ്റാ​ണ്ടാ​യി കു​ള​ത്തൂ​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഓ​ഫി​സ് ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യ​ത്തി​നെ​ന്ന പേ​രി​ലാ​ണ് തെ​ന്മ​ല​യി​ലേ​ക്ക് മാ​റ്റി​യ​ത്.

യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ലാ​ത്ത സ്ഥ​ല​ത്തേ​ക്ക് ഓ​ഫി​സ് മാ​റ്റി​യ​ത് നാ​ട്ടു​കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യും പ്ര​തി​ഷേ​ധ​മു​യ​രു​ക​യും ചെ​യ്തു. എ​ണ്‍പ​തു​ക​ളി​ൽ കു​ള​ത്തൂ​പ്പു​ഴ​യി​ലാ​രം​ഭി​ച്ച സ​ർ​ക്കി​ൾ ഓ​ഫി​സി​നു കീ​ഴി​ൽ കു​ള​ത്തൂ​പ്പു​ഴ, ഏ​രൂ​ർ, അ​ഞ്ച​ൽ, തെ​ന്മ​ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഏ​രൂ​ർ, അ​ഞ്ച​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ സം​യോ​ജി​പ്പി​ച്ച് അ​ഞ്ച​ൽ സ​ർ​ക്കി​ൾ രൂ​പീ​ക​രി​ക്കു​ക​യും ബാ​ക്കി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കു​ള​ത്തൂ​പ്പു​ഴ സ​ർ​ക്കി​ളി​ൽ തു​ട​രു​ക​യു​മാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തെ​ങ്കി​ലും തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി. വ​ർ​ഷ​ങ്ങ​ളോ​ളം ഇ​തേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​വെ പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്താ​യി അ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​ത്യേ​കം സ​ർ​ക്കി​ൾ ഓ​ഫി​സ് കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യും അ​വി​ടേ​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യ​മെ​ന്ന പേ​രി​ൽ തോ​ട്ടം മേ​ഖ​ല​യാ​യ തെ​ന്മ​ല കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​ക്കി​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം അ​വി​ടേ​ക്ക് മാ​റ്റു​ന്ന​തി​ന് നി​ർ​ദേ​ശ​മെ​ത്തി. സ്ഥ​ല സൗ​ക​ര്യ​മി​ല്ലാ​തെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഓ​ഫി​സി​ലേ​ക്ക് എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു. തെ​ന്മ​ല​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള യാ​ത്രാ​ക്ലേ​ശ​വും മ​റ്റും പ​രാ​തി​ക​ൾ​ക്കും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന​യാ​യി മാ​റി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഓ​ഫി​സ് കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് മാ​റ്റാ​നു​ള​ള ഉ​ത്ത​ര​വ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ന്നു​മെ​ത്തി​യ​ത്. 

Tags:    
News Summary - Police Circle Office shifted to Thenmala relocated back to Kulathupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.