കഞ്ചാവുമായി ഒരാൾ പിടിയിൽ
പത്തനാപുരം: കഞ്ചാവ് വിൽപ്പനക്കെത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കലയനാട് സന്ധ്യ മന്ദിരത്തിൽ അയ്യപ്പനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കല്ലുംകടവിൽ നിന്നും 1.1 കിലോഗ്രാം കഞ്ചാവുമായി അയ്യപ്പനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കല്ലുംകടവിൽ നിന്നും കാൽനടയായി വരികയായിരുന്നു പ്രതി. ഇയാളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. ബാഗിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പത്തനാപുരം മേഖല കേന്ദ്രീകരിച്ച് ലഹരി മാഫിയ തഴച്ചുവളരുന്നതായി നേരത്തെ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന രഹസ്യന്വേഷണ വിഭാഗം അന്വേഷണം നടത്തിയെങ്കിലും ലഹരി മാഫിയയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.