റെയില്‍വേ മേൽപാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി

കൊ​ല്ലം: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 12 റെ​യി​ല്‍വേ മേ​ല്‍പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി അ​റി​യി​ച്ചു.

നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള ദ​ക്ഷി​ണ റെ​യി​ല്‍വേ ക​ണ്‍സ്ട്ര​ക്ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി ഓം​പ്ര​കാ​ശി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കൊ​ല്ല​ത്ത് ചേ​ര്‍ന്ന് ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. ക​ല്ലും​താ​ഴം മേ​ല്‍പാ​ല​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. ഇ​ര​വി​പു​രം മേ​ല്‍പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ചു. പോ​ള​യ​ത്തോ​ട് പൈ​ലി​ങ്ങ് പൂ​ര്‍ത്തി​യാ​ക്കി. 2027 മേ​യി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കും.

എ​സ്.​എ​ന്‍ കോ​ള​ജ് ജ​ങ്ഷ​ന്‍ മേ​ല്‍പാ​ല​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞാ​ല്‍ റ​യി​ല്‍വേ ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. കൂ​ട്ടി​ക്ക​ട മേ​ല്‍പാ​ല​ത്തി​ന്‍റെ ആ​ര്‍.​ബി.​ഡി.​സി.​കെ വി​ജ്ഞാ​പ​നം പൂ​ര്‍ത്തീ​ക​രി​ച്ചെ​ങ്കി​ലും ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ച്ചി​ല്ല. ഒ​ല്ലാ​ല്‍ മേ​ൽ​പാ​ല​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. കു​ണ്ട​റ പ​ള്ളി​മു​ക്കി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു​വ​രു​ന്നു. കു​ണ്ട​റ മു​ക്ക​ട​യി​ൽ സം​സ്ഥാ​ന ഏ​ജ​ന്‍സി​യാ​യി ആ​ര്‍.​ബി.​ഡി.​സി.​കെ​യെ നി​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ള​മ്പ​ള്ളൂ​ര്‍ റെ​യി​ല്‍വേ ഗേ​റ്റി​ന് റെ​യി​ല്‍വേ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​യെ നി​യ​മി​ച്ചി​ല്ല. മ​യ്യ​നാ​ട് മേ​ല്‍പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ടെ​ന്‍ഡ​ര്‍ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്തു​വാ​നും ആ​വ​ശ്യ​മാ​യ പ​ണം വ​ക​യി​രു​ത്താ​നു​മാ​യി എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം.​എ​ല്‍.​എ​മാ​രു​ടെ പ്ര​തി​നി​ധി സം​ഘം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നും മ​ണ്ഡ​ല​ത്തി​ലെ മ​ന്ത്രി​മാ​രു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​വാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

Tags:    
News Summary - Action initiated to complete railway overbridge construction in a timely manner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.