കൊല്ലം: ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ യുവാവ് പിടിയിലായി. നിരവധി മോഷണ കേസുകളിലെ പ്രതിയായ മുണ്ടക്കൽ, കുന്നടി കിഴക്കതിൽ വിഷ്ണു എന്ന ആകാശ് (23) ആണ് പൊലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി പമ്പ് സെറ്റും എ.സിയുടെ കംപ്രസറും, 60 കിലോയോളം തൂക്കം വരുന്ന പിത്തള കമ്പികളും, ഇലക്ട്രിക്ക് വയറുകളും ഉൽപ്പടെ ഏകദേശം 50000 രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചെടുത്ത കുറ്റത്തിനാണ് ഇയാൾ പിടിയിലായത്. രാത്രിയിൽ വീടുകളിൽ അതിക്രമിച്ചുകയറി പതിവായി മോഷണം നടത്തി വന്നിരുന്ന ആളാണ് പിടിയിലായ ആകാശ്.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മാരായ നിയാസ്, സരിത സിപിഓ മാരായ ഇമ്മാനുവൽ, അജയകുമാർ, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മുണ്ടക്കൽ ഭാഗത്തുള്ള വീട്ടിൽ നിന്നും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.