Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കടയുടമക്ക് അഞ്ചുവർഷം കഠിന തടവ്
കൊല്ലം: കടയിൽ സാധനം വാങ്ങാനെത്തിയ 11കാരിയെ പീഡിപ്പിച്ച കേസിൽ കടയുടമയായ ഇരവിപുരം കാക്കത്തോപ്പ് പുത്തനഴികം തോപ്പിൽ ലോറിയാന് (ഇരിയപ്പൻ-58) അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും. പിഴയൊടുക്കാത്തപക്ഷം ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ല ജഡ്ജി (പോക്സോ) പി. മായാദേവി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സോജാ തുളസീധരനും പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടക്കലും ഹാജരായി. ഇരവിപുരം ഇൻസ്പെക്ടർ ബി. പങ്കജാക്ഷനാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.