ശാസ്താംകോട്ട: നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന ശാസ്താംകോട്ട ടൗണിൽ രാത്രികാലങ്ങളിൽ ഇരുട്ടിൽ തപ്പിനടക്കേണ്ട ഗതികേട്. വർഷങ്ങൾക്ക് മുമ്പ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹൈമാസ്റ്റ് ലൈറ്റ് ആയിരുന്നു ടൗണിൽ പ്രകാശം നൽകിയിരുന്നത്.
രണ്ടുവർഷം മുമ്പ് ഹൈമാസ്റ്റ് ലൈറ്റിന്‍റെ സമീപത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിൽ കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ചതോടെ ക്ഷേത്രം റോഡിലേക്കുള്ള പ്രകാശം മറഞ്ഞു. അപ്പോഴും ടൗണിലെങ്കിലും പ്രകാശം ലഭിക്കുമായിരുന്നു. സമീപകാലത്തായി എല്ലാ ലൈറ്റുകളും തകരാറിലായതോടെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതെയായി.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ പോസ്റ്റുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കാനോ സ്ഥാപിച്ചത് പരിപാലിക്കാനോ പഞ്ചായത്ത് അധികൃതർ താല്പര്യം കാണിച്ചിരുന്നില്ല. അതോടെ വഴിവിളക്കുകളിൽ നിന്നുള്ള പ്രകാശവും ഇല്ലാത്ത അവസ്ഥയാണ്. ഒരുവർഷം മുമ്പ് സ്വകാര്യ പരസ്യ കമ്പനി ഫിൽട്ടർ ഹൗസ് ജങ്ഷൻ മുതൽ ക്ഷേത്രംറോഡുവരെ അവരുടെ സ്വന്തം ചെലവിൽ വഴിവിളക്കുകൾ സ്ഥാപിച്ചെങ്കിലും ഏറെ വൈകാതെ ഒട്ടുമിക്കവയും പ്രകാശിക്കാതെയായി. ലൈറ്റ് സ്ഥാപിക്കാനായി സ്ഥാപിച്ച ഇരുമ്പ് തൂണുകൾ ഒട്ടുമിക്കതും ഇപ്പോൾ വാഹനങ്ങൾ ഇടിച്ചും മറ്റും തകർന്നും കിടക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.