രാമകൃഷ്ണൻ 

റെസ്റ്റാറന്റ് ജീവനക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കരുനാഗപ്പള്ളി (കൊല്ലം): ചവറ കൊട്ടുകാട്ടിലെ വിളയിൽ റെസ്റ്റാറന്റ് ജീവനക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേനാമ്പള്ളി പനച്ചക്ക പടീറ്റതിൽ രാമകൃഷ്ണ (62) നാണ് മരിച്ചത്. വട്ടത്തറയിലുള്ള കോയിക്കൽ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്നും പുറത്തേക്കു പോയ രാമകൃഷ്ണനെ ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെ കണ്ടെത്തുകയായിരുന്നു.

വെള്ളത്തിൽ പൊങ്ങിക്കിടന്ന മൃതദേഹം നാട്ടുകാർ കരക്കെത്തിച്ചു തിരിച്ചറിഞ്ഞതിനെത്തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കാൽ വഴുതി വെള്ളത്തിൽ വീണതാകാം മരണകാരണമെന്നാണ് നിഗമനം. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും മകനും ചവറ പോലീസും പറഞ്ഞു. ഭാര്യ: ഗീത, മക്കൾ: രമേശ് കുമാർ, രമ്യ. മരുമകൻ: വിജികുമാർ. കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Tags:    
News Summary - Restaurant employee found dead in pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.