സി.പി.െഎ പട്ടാഴി ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജി
പത്തനാപുരം: നേതൃത്വത്തിെൻറ ഭാഗത്ത് നിന്ന് സംഘടനാപ്രവര്‍ത്തനത്തില്‍ തെറ്റായ നടപടികൾ ഉണ്ടായെന്നാരോപിച്ച് സി.പി.ഐ പട്ടാഴി ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ രാജിക്കത്ത് നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേരാണ് രാജിക്കത്ത് നൽകിയത്.
അകാരണമായി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെ നീക്കം ചെയ്തെന്നും അനധികൃതമായി പാറക്വാറി ഉടമകളെ മണ്ഡലം കമ്മിറ്റി നേതാക്കള്‍ സഹായിക്കുന്നുവെന്നും ആരോപിച്ചാണ് പ്രാദേശികതലത്തിലെ നേതാക്കള്‍ രാജിെവച്ചത്.
പഞ്ചായത്ത് അംഗങ്ങളായ എ.ആർ. അനുരാജ്, മീനം രാജേഷ് എന്നിവരെ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു.
ഇതിനുപുറെമ ലോക്കൽ കമ്മിറ്റി കൂടുന്നതിനും ബ്രാഞ്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സജീവമാകുന്നതിനും മണ്ഡലം കമ്മിറ്റി തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അഞ്ച് പേര്‍ ലോക്കൽ കമ്മിറ്റിയിലും ഒരാൾ മണ്ഡലം കമ്മിറ്റിക്കുമാണ് രാജിക്കത്ത് കൈമാറിയത്. ഇതിനുപുറെമ സി.പി.െഎ ജില്ല കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ലോക്കൽ കമ്മിറ്റി അംഗങ്ങൾ പരാതിയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.