സി.​പി.​എം നേ​താ​വി​നെ ചോ​ദ്യം ചെ​യ്തു; എ​സ്.​​െഎയെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മം

ശാ​സ്താം​കോ​ട്ട: ഡ്രൈ​വ​ർ യൂ​നി​ഫോം ധ​രി​ക്കാ​തെ ഓ​ട്ടോ ഓ​ടി​ച്ച സി.​പി.​എം നേ​താ​വി​നെ ചോ​ദ്യം ചെ​യ്ത ശൂ​ര​നാ​ട് എ​സ്.​ഐ​യെ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ദി​വ​സം ച​ക്കു​വ​ള്ളി ജ​ങ്​​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സ്ഥി​ര​മാ​യി യൂ​നി​ഫോം ധ​രി​ക്കാ​തെ വ​ണ്ടി​യോ​ടി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​ത് വാ​ക്കേ​റ്റ​ത്തി​ലും മ​ൽ​പി​ടി​ത്ത​ത്തി​ലും ക​ലാ​ശി​ക്കു​ക​യി​രു​ന്ന​ത്രെ. തു​ട​ർ​ന്ന് സി.​പി.​എം നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ എ​സ്.​ഐ​യെ ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും ആ​ക്ഷേ​പ​മു​ണ്ട്.


Tags:    
News Summary - Questioned the CPM leader; Attempt to attack SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.