Posted On
date_range Updated On
date_range അണികളെ അടർത്തിയെടുക്കാൻ ശ്രമം; കോവൂർ കുഞ്ഞുമോേൻറത് രാഷ്ട്രീയ അധാര്‍മികത –പി.ഡി.പി
കൊല്ലം: വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്കി ഏതാനും പേരെ അടര്‍ത്തിയെടുത്താല്‍ തകർന്നുപോകുന്നതല്ല പി.ഡി.പി യെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ.
കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ പി.ഡി.പി പ്രവര്‍ത്തകരെ തെൻറ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങൾ രാഷ്ട്രീയ അധാര്‍മികതയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എല്ലാ രാഷ്ട്രീയസാഹചര്യങ്ങളും എതിരായിരുന്നിട്ടും എൽ.ഡി.എഫിനൊപ്പം പി.ഡി.പിപ്രവര്ത്തകരുടെ പിന്തുണയും പ്രവര്‍ത്തനവുമാണ് കുന്നത്തൂരില്‍ വീണ്ടും വിജയിക്കാൻ അവസരമൊരുക്കിയത് എന്ന് കുഞ്ഞുമോൻ മറക്കരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.