കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ സർവിസിന് കെ-സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നത് തടഞ്ഞ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) വിന്‍റെ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊല്ലം യുനിറ്റിൽ നടന്ന അസോസിയേഷൻ ജില്ല സെക്രട്ടറി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് യൂനിറ്റ് പ്രസിഡന്‍റ് ഡി. രാജ്‌മോഹനൻ, സെക്രട്ടറി പി. സതീഷ്കുമാർ, ട്രഷറർ എം. അനിൽകുമാർ, ജോയന്‍റ് സെക്രട്ടറി വി. ഹനീഷ് എന്നിവർ നേതൃത്വം നൽകി. കൊട്ടാരക്കരയിൽ പ്രതിഷേധപ്രകടനത്തിന് യൂനിറ്റ് പ്രസിഡന്‍റ് ബി.പി. ബിജേഷ് നേതൃത്വം നൽകി. ജില്ല പ്രസിഡന്‍റ് വി. രാജീവ് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു. വനിതാ വളന്‍റിയർ യോഗം കൊല്ലം: ആം ആദ്മി പാർട്ടി നടത്തിയ വനിതാ വളന്‍റിയർ യോഗം സംസ്ഥാന അഡി. സെക്രട്ടറി എം.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ വിനീഷ് ലൂക്കോസ് അധ്യക്ഷത വഹിച്ചു, ഡോ. സെലിൻ ഫിലിപ്പ്, രാധാകൃഷ്ണൻ, സജാദ് ചടയമംഗലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.