സി.എച്ച്. ഹരിദാസ് അനുസ്മരണത്തിൽ നിന്ന് എൻ.സി.പി നേതാക്കൾ വിട്ടുനിന്നു
കൊല്ലം: എൻ.സി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. ഹരിദാസ് അനുസ്മരണം ഗ്രൂപ്പുയോഗമാണെന്ന് ആരോപിച്ച് ഭൂരിപക്ഷം നേതാക്കളും യോഗം ബഹിഷ്കരിച്ചു.
ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഇടതു ജനാധിപത്യ മതേതര കൂട്ടായ്മയുടെ ഐക്യത്തിെൻറ അനിവാര്യത' എന്ന വിഷയത്തിൽ സെമിനാറും ഹരിദാസ് അനുസ്മരണവുമാണ് സംഘടിപ്പിച്ചിരുന്നത്.
എന്നാൽ, നിലവിൽ ഇടതുമുന്നണിയുമായുണ്ടായ സീറ്റ് തർക്കത്തിെൻറ പശ്ചാത്തലത്തിൽ ഒരുവിഭാഗം പിളർപ്പിെൻറ വക്കിലെത്തിനിൽക്കെ പൊടുന്നനെ സംഘടിപ്പിച്ച പരിപാടി ഗ്രൂപ് പരിപാടിയാണെന്ന് വിട്ടുനിന്ന നേതാക്കൾ ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയലായിരുന്നു ഉദ്ഘാടകൻ. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം താമരക്കുളം സലീം, പെരുമ്പുഴ സുനിൽകുമാർ, ജില്ല സെക്രട്ടറിമാർ, ബ്ലോക്ക് പ്രസിഡൻറുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ ജി. പത്മാകരൻ, ടി. അയൂബ് ഖാൻ, മറ്റ് ഭാരവാഹികളായ ബംഗ്ലാവിൽ സലിം, എസ്. കുമാർ, കുണ്ടറ പ്രതാപൻ, ശിവപ്രസാദ്, അഡ്വ. കബീർഷാ എന്നിവർ പങ്കെടുത്തു.
യോഗം അനവസരത്തിലായിരുന്നതിനാൽ വിട്ടുനിൽക്കുന്നെന്ന് താമരക്കുളം സലീം പ്രതികരിച്ചു. സിറ്റിങ് സീറ്റിനെച്ചൊല്ലി എൻ.സി.പിയിലുണ്ടായ പിളർപ്പിെൻറ സാഹചര്യം ഇതോടെ പാരമ്യത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.