കൊട്ടിയം: നിർമാണം നടന്നുവരുന്ന ദേശീയപാതയുടെ ഭാഗമായ ഉയരപ്പാതയിലുണ്ടായ വിള്ളൽ പ്രത്യേകതരം മിശ്രിതവും കോൺക്രീറ്റും ടാറും ഉപയോഗിച്ച് അടച്ചുതുടങ്ങി. കൊട്ടിയം പറക്കുളം ഭാഗത്തുണ്ടായ വിള്ളലാണ് അടച്ചുതുടങ്ങിയിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ വിള്ളൽ കാണപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ റൈസിങ് കൊട്ടിയം ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ല കലക്ടർ സ്ഥലം സന്ദർശിക്കുകയും വിള്ളൽ നേരിൽ കണ്ട് ബോധ്യപ്പെടുകയും ആവശ്യമായ പരിഹാരം കാണാൻ കരാർ കമ്പനി അധികൃതർക്ക് നിർദേശം നൽകുകയുമായിരുന്നു. തുടർന്ന് കരാർ കമ്പനിയുടെ ഉന്നതരും സ്ഥലം സന്ദർശിച്ചു. ഇതിനെ തുടർന്നാണ് റോഡിൽ കാണപ്പെട്ട വിള്ളൽ അടച്ചുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.