വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ട്രോ​ളി​ങ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കൊ​ല്ലം​ ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ ബോ​ട്ടു​ക​ളി​ൽ വ​ല ശ​രി​യാ​ക്കു​ന്ന മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ (ഫോട്ടോ - സി. ​സു​രേ​ഷ് കു​മാ​ർ)

ഇനി പ്രതീക്ഷയുടെ തീരത്ത്; ചാകര പ്രതീക്ഷിച്ച് മത്സ്യത്തൊഴിലാളികൾ

കൊല്ലം: ട്രോളിങ് നിരോധനത്തിന്റെ വറുതിക്കാലം കഴിഞ്ഞ് യന്ത്രവത്കൃത ബോട്ടുകൾ ചാകരതേടി വെള്ളിയാഴ്ച അർധരാത്രി മുതൽ വീണ്ടും ആഴക്കടലിലേക്ക്. നീണ്ടകര പാലത്തിൽ ബന്ധിച്ച ചങ്ങല ഫിഷറീസ് അധികൃതർ തുറക്കുന്നതോടെ ബോട്ടുകൾ കടലിലേക്ക് യാത്ര തിരിക്കും. ജൂൺ ഒമ്പതിന് ട്രോളിങ് നിരോധനം ആരംഭിച്ചതോടെ നാടുകളിലേക്ക് മടങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ മടങ്ങിയെത്തി.

ബോട്ടുകൾ അറ്റകുറ്റപണികൾ നടത്തിയും വൃത്തിയാക്കിയും വലയൊരുക്കിയും തയാറെടുപ്പുകൾ പൂർണരീതിയിൽ അവസാന മണിക്കൂറുകളിൽ സജീവമായി. വലിയ ബോട്ടുകൾ ഒരാഴ്ച വരെ കാലയളവിലേക്കാണ് ആഴക്കടലിലേക്ക് പോകുന്നത്. 28ന് പമ്പുകൾ തുറന്നതോടെ ഇന്ധനം നിറക്കുന്നതിനുള്ള വഴിയൊരുങ്ങി. പിന്നാലെ ഐസ് ബ്ലോക്കുകളും വലകളും ബോട്ടിൽ നിറച്ചു. കടലിൽ ചെലവഴിക്കുന്ന ദിവസം കണക്കാക്കി 200 മുതൽ 400 ഐസ് ബ്ലോക്കുകൾ വരെ ബോട്ടുകളിൽ നിറച്ചത്.

ഭക്ഷണമൊരുക്കുന്നതിനുള്ള സാധനങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന സമയത്ത് കടലിൽ പോയ പരമ്പരാഗത വള്ളങ്ങൾക്ക് ചാകര ഉൾപ്പെടെ ലഭിച്ചിരുന്നു. ഈ ‘കോള്’ തങ്ങളുടെ വലയിലും കുടുങ്ങും എന്ന പ്രത്യാശയിലാണ് മത്സ്യബന്ധന ബോട്ട് ഉടമകളും തൊഴിലാളികളും. കഴിഞ്ഞ തവണയൊന്നും ആദ്യദിനങ്ങൾ നിരാശപ്പെടുത്തിയിരുന്നില്ല. സമാനനിലയിൽ ഇതുവരെയുള്ള വറുതിയെല്ലാം മാറ്റുന്ന തരത്തിൽ മത്സ്യം ലഭിക്കുമെന്നാണ് കരുതുന്നത്. കള്ളകടൽ പ്രതിഭാസവും മഴ മുന്നറിയിപ്പും മത്സ്യബന്ധന മേഖലക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം തങ്കശ്ശേരി പുലിമുട്ടിനടുത്ത് കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിനിടെയാണ് ട്രോളിങ് കാലവും കടന്നുപോകുന്നത്. 

ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ പാ​തി​ര ക​ച്ച​വ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും ജീ​വി​ത​ച​ര്യ​ക​ളും ആ​രോ​ഗ്യ​വും താ​റു​മാ​റാ​ക്കി ന​ട​ക്കു​ന്ന പാ​തി​ര മ​ത്സ്യ​ക​ച്ച​വ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം. മു​മ്പ് പു​ല​ർ​ച്ചെ അ​ഞ്ചി​ന് മാ​ത്രം ആ​രം​ഭി​ച്ച ക​ച്ച​വ​ടം ഇ​പ്പോ​ൾ അ​ർ​ധ​രാ​ത്രി പി​ന്നി​ടു​മ്പോ​ഴും ര​ണ്ടി​നും മൂ​ന്നി​നും ഒ​ക്കെ ​പ​ല​സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് കാ​ര​ണം പ്രാ​യം​ചെ​ന്ന പു​രു​ഷ​ന്മാ​രും വ​നി​ത​ക​ളും ഉ​​ൾ​പ്പെ​ടെ ക​ച്ച​വ​ട​ക്കാ​രും മ​റ്റും ഉ​റ​ക്കം ക​ള​ഞ്ഞ് ഹാ​ർ​ബ​റി​ൽ ​എ​ത്തേ​ണ്ട ഗ​തി​കേ​ടാ​ണ്.

പ​ല​പ്പോ​ഴും ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​മ്പോ​ൾ അ​ഞ്ചി​ന് ക​ച്ച​വ​ടം ആ​രം​ഭി​ക്കു​ക​യും പി​ന്നീ​ട് വീ​ണ്ടും സ​മ​യം തെ​റ്റി​ച്ചു​ള്ള ക​ച്ച​വ​ടം ന​ട​ത്തു​ക​യു​മാ​ണ് തു​ട​ർ​ന്നു​വ​രു​ന്ന പ​തി​വ്. ബോ​ട്ടു​കാ​ർ​ക്ക് തോ​ന്നി​യ സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ക്കു​മ്പോ​ൾ വ​ല​യു​ന്ന​ത് മു​ഴു​വ​ൻ മ​ത്സ്യം വാ​ങ്ങാ​ൻ വ​രു​ന്ന​വ​രാ​ണ്. വൈ​കി​യെ​ത്തി​യാ​ൽ വാ​ങ്ങാ​ൻ മ​ത്സ്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​കും. രാ​ത്രി​യി​ൽ ദൂ​രെ​സ്ഥ​ല​ത്ത്നി​ന്ന് വ​രാ​ൻ വ​ൻ​തു​ക മു​ട​ക്കി വാ​ഹ​നം പി​ടി​ക്കേ​ണ്ട സ്ഥി​തി​യു​മു​ണ്ട്. ഉ​റ​ക്ക​മി​ല്ലാ​ത്ത ജോ​ലി കാ​ര​ണം ശ​ക്തി​കു​ള​ങ്ങ​ര കേ​ന്ദ്രീ​ക​രി​ച്ച് തൊ​ഴി​ലെ​ടു​ത്തു​വ​ന്ന ചെ​റു​പ്പ​ക്കാ​ർ വ​രെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ളും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തും ആ​ശ​ങ്ക​യാ​യു​ണ്ട്. ല​ഹ​രി​വ്യാ​പാ​ര​വും ഉ​പ​യോ​ഗ​വും ഉ​ൾ​പ്പെ​ടെ ഹാ​ർ​ബ​റി​നു​ള്ളി​ൽ രാ​ത്രി​ക​ച്ച​വ​ട​ത്തി​ന്റെ മ​റ​വി​ൽ വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യു​ണ്ട്. സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. നീ​ണ്ട​ക​ര പോ​ലു​ള്ള ഹാ​ർ​ബ​റു​ക​ളി​ൽ രാ​വി​ലെ ആ​റി​ന് ക​ച്ച​വ​ടം തു​ട​ങ്ങു​മ്പോ​ഴാ​ണ് ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ രാ​വു​പ​ക​ലെ​ന്ന​ പോ​ലെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്.

ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​യാ​യി. ലേ​ല​തൊ​ഴി​ലാ​ളി​ക​ളും സീ​ഫു​ഡ് ഏ​ജ​ന്റു​മാ​രും മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സി.​ഐ.​ടി.​യു, മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും രാ​ത്രി​കാ​ല ക​ച്ച​വ​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തു.

ബോ​ട്ടു​ട​മ​ക​ളു​ടെ സം​ഘ​ട​ന നേ​താ​ക്ക​ൾ ക​ച്ച​വ​ടം ആ​രം​ഭി​ക്കു​ന്ന​ത് രാ​വി​ലെ ആ​ക്കു​ന്ന​തി​നെ എ​തി​ർ​ത്തു. ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി യോ​ഗം ചേ​രാ​ൻ ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​മ്മി​റ്റി യോ​ഗം ചേ​രും. ക​ച്ച​വ​ടം ആ​രം​ഭി​ക്കു​ന്ന​ത് രാ​വി​ലെ അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യി​ല്ലെ​ങ്കി​ൽ ഹാ​ർ​ബ​ർ ഉ​പ​രോ​ധി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ സ​മ​ര​മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന​ത്. ഈ ​രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത്.

രാ​വി​ലെ ആ​റു മു​ത​ൽ ന​ട​ത്തേ​ണ്ടു​ന്ന ക​ച്ച​വ​ടം ര​ണ്ടി​ന് തു​ട​ങ്ങു​ന്ന​തു കാ​ര​ണം ഷു​ഗ​റും പ്ര​ഷ​റും ഉ​ള്ള ആ​ളു​ക​ൾ സ​മ​യ​ത്തി​ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യും ഉ​റ​ക്കം ഇ​ല്ലാ​തെ​യും നി​ത്യ​രോ​ഗി​യാ​യി മാ​റു​ന്നു. നേ​ര​ത്തെ​യു​ള്ള ക​ച്ച​വ​ടം അ​നു​വ​ദ​നീ​യ​മ​ല്ല. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള പ്രേ​ര​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​സ​മ​യ​ത്ത് ന​ട​ക്കു​ന്ന ക​ച്ച​വ​ടം. ഇ​തു​മൂ​ലം അ​നേ​കം ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ചെ​യ്യാ​ൻ വ​രാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും.

-എ​സ്.​എ​ഫ്. യേ​ശു​ദാ​സ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ്, അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്

Tags:    
News Summary - ഇനി പ്രതീക്ഷയുടെ തീരത്ത്; ചാകര പ്രതീക്ഷിച്ച് മത്സ്യത്തൊഴിലാളികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.