അഖിൽ
അഞ്ചൽ: ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 16കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻശ്രമിച്ച യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ പനയഞ്ചേരി സിന്ദൂരത്തിൽ അഖിൽ (25) ആണ് അറസ്റ്റിലായത്. ആറ് മാസം മുമ്പാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെ ഇടവേളസമയത്തെത്തിയ അഖിൽ തന്ത്രപൂർവ്വം പെൺകുട്ടിയെ സ്‌കൂളിന് പുറത്തേക്ക് വരുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോയി.
പെൺകുട്ടി തിരികെ ക്ലാസിൽ എത്താത്തതിനെതുടർന്ന് സ്‌കൂൾ അധികൃതർ വിവരം രക്ഷാകർത്താക്കളെ അറിയിച്ചു. പരാതി ലഭിച്ചതോടെ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതറിഞ്ഞ അഖിൽ പെൺകുട്ടിയെ സ്‌കൂൾ പരിസരത്ത് തിരികെ എത്തിച്ചശേഷം കടന്നു. കഴിഞ്ഞദിവസം പനയഞ്ചേരിയിൽനിന്നാണ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.