പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി​യി​ലെ വെ​ള്ള​പ്പൊ​ക്ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൊ​ണ്ടു​പോ​കാ​ൻ കൊ​ല്ലം വാ​ടി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ട്ര​ക്കി​ൽ ക​യ​റ്റു​ന്നു

പ്രളയമുഖത്തേക്ക് വീണ്ടും കൊല്ലത്തിന്റെ നാവികപ്പട; മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലേക്ക്

കൊ​ല്ലം: 2018ലെ ​മ​ഹാ​പ്ര​ള​യ കാ​ല​ത്ത് സ്വ​ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി നാ​ടി​ന്റെ ര​ക്ഷ​ക​രാ​യി മാ​റി​യ കൊ​ല്ല​ത്തി​ന്റെ സ്വ​ന്തം നാ​വി​ക​പ്പ​ട​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വീ​ണ്ടും ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നും പ്ര​ള​യ​ഭീ​തി രൂ​ക്ഷ​മാ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് തു​ണ​യാ​കാ​ൻ ക​ട​ലോ​ര​ത്തെ മ​നു​ഷ്യ​സ്നേ​ഹി​ക​ൾ എ​ത്തു​ന്ന​ത്.

പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് ഒ​റ്റ​പ്പെ​ട്ട​വ​രെ സു​ര​ക്ഷി​ത​രാ​യി ക​ര​യി​ലെ​ത്തി​ക്കാ​നും വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കാ​നു​മാ​ണ് ഇ​വ​ർ ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഞാ​യ​റാ​ഴ്ച ത​ന്നെ മൂ​ന്ന് വ​ള്ള​ങ്ങ​ൾ റാ​ന്നി മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് തി​ങ്ക​ളാ​ഴ്ച പ​ത്ത് വ​ള്ള​ങ്ങ​ൾ​കൂ​ടി ആ​റ​ന്മു​ള ല​ക്ഷ്യ​മാ​ക്കി യാ​ത്ര​തി​രി​ച്ച​ത്. ആ​പ​ത്തു​ക​ളി​ൽ​പെ​ട്ട​വ​രെ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ക്കാ​ൻ നാ​ൽ​പ്പ​തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ള്ള​ങ്ങ​ൾ സ​ഹി​തം പു​റ​പ്പെ​ട്ട​ത്. സ്വ​ന്തം ജോ​ലി​യും കു​ടും​ബ​വും മാ​റ്റി​വെ​ച്ച് നാ​ടി​ന്റെ ജീ​വ​നു​വേ​ണ്ടി ഇ​റ​ങ്ങി​യ ഇ​വ​രു​ടെ സാ​ഹ​സി​ക​ത കേ​ര​ള​ത്തി​ന്റെ ഐ​ക്യ​ത്തി​ന്റെ വ​ലി​യ അ​ട​യാ​ളം കൂ​ടി​യാ​വു​ക​യാ​ണ്.

ഇ​ന്ധ​ന​ത്തി​നും മ​റ്റ് അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള മു​ഴു​വ​ൻ ചെ​ല​വും സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി. മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ, കൊ​ല്ലം മേ​യ​ർ എ.​കെ. ഹ​ഫീ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ർ ഉ​ദ​യ സു​കു​മാ​ര​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വ​ള്ള​ങ്ങ​ൾ പു​റ​പ്പെ​ട്ട​ത്.


Tags:    
News Summary - Kerala fishermen rush to Pathanamthitta as floods loom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.