സു​ന്ദ​ര​പാ​ണ്ഡ്യ​പു​ര​ത്തെ സൂ​ര്യ​കാ​ന്തി പാ​ടം

സൂര്യകാന്തിയാൽ സുന്ദരിയായി സുന്ദരപാണ്ഡ്യപുരം

പുനലൂർ: പ്രതികൂല കാലാവസ്ഥയിലും തെങ്കാശി സുന്ദരപാണ്ഡ്യപുരത്ത് ഇതൾ വിരിഞ്ഞ സൂര്യകാന്തി മനോഹര കാഴ്ചയായി. ഓണക്കാലത്ത് കേരളത്തിൽനിന്നുള്ള വിനോദസഞ്ചാരികളാണ് സുര്യകാന്തിയുടെ പ്രധാന കാഴ്ചക്കാർ. തുടർച്ചയായ മഴക്കുറവും മറ്റു പ്രതിസന്ധിയും പാടങ്ങളുടെ വ്യാപ്തി കുറച്ചെങ്കിലും കൃഷിയോടും മറ്റുള്ളവരിൽ സന്തോഷം ജനിപ്പിക്കുന്നതിലും ഒറ്റപ്പെട്ട കർഷകർ കാട്ടിയ താൽപര്യം മനോഹര ദൃശ്യമായി പൂത്തുലഞ്ഞു. പ്രധാന കാർഷിക മേഖലയായ സുന്ദരപാണ്ഡ്യപുരത്തെ തട്ടാങ്കുളത്താണ് പ്രധാനമായി സൂര്യകാന്തി കൃഷി ചെയ്യുന്നത്. നാല് വർഷമായി ഇവിടെ ആവശ്യത്തിന് മഴ ലഭിക്കുന്നില്ല. ഇത് കാരണം ഒറ്റപ്പെട്ട സ്ഥലത്താണ് കൃഷിയുള്ളത്. സാധാരണയായി സീസണിൽ തക്കാളിയാണ് കൂടുതലായി കൃഷി ചെയ്യുന്നത്. തക്കാളി കൃഷിക്ക് കൂടുതൽ വെള്ളം ആവശ്യമാണ്. കുറഞ്ഞ വെള്ളത്തിൽ ചെയ്യാൻ കഴിയുന്ന സൂര്യകാന്തി കൃഷിയിലേക്ക് പലരും തിരിഞ്ഞു.

കർഷകനായ അശോകിന്റെ വാക്കുകളിൽ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഇത്തവണ മികച്ച വിളവ് ലഭിച്ചെങ്കിലും ജലക്ഷാമം വലിയ ആശങ്കയായതായി പറയുന്നു. സുന്ദരപാണ്ഡ്യപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ കർഷകർ. കുറ്റാലം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ തങ്ങളുടെ ഗ്രാമത്തിലേക്കും ആകർഷിക്കാൻ ഇവർ ശ്രമിക്കുന്നുണ്ട്.

Tags:    
News Summary - സൂര്യകാന്തിയാൽ സുന്ദരിയായി സുന്ദരപാണ്ഡ്യപുരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.