കുണ്ടറ : മൺട്രോതുരുത്ത് പഞ്ചായത്തിന്റെ പുനരുദ്ധാരണത്തിനായി അനുവദിച്ച ഫണ്ടിൽ പകുതിയോളം തുക ചെലവഴിക്കാതെ നഷ്ടപ്പെടുത്തി പഞ്ചായത്ത് . 74.80 ലക്ഷം രൂപയാണ് 2022 ൽ പ്രത്യേക ഫണ്ടായി അനുവദിച്ചത്.
കേരള തണ്ണീർത്തട അതോറിറ്റി ചെലവഴിക്കാത്ത തുക ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുകൾ അയച്ചെങ്കിലും പഞ്ചായത്ത് ഭരണസമിതി നടപടി എടുത്തില്ല. മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിയിൽ 1.8 ലക്ഷം രൂപ ചെലവഴിച്ചിട്ടില്ല. ഭാഗികമായി പൂർത്തീകരിച്ച മൽസ്യക്കൂട് കൃഷി പദ്ധതിയിലും 2.16 ലക്ഷം ചെലവഴിക്കാനുണ്ട്.
കണ്ടൽ വനവത്കരണം, സാനിട്ടറി ടോയിലറ്റുകളുടെ നിർമ്മാണം, ബയോബിന്നുകൾ സ്ഥാപിക്കൽ പദ്ധതികൾ ആരംഭിച്ചിട്ടു പോലുമില്ല. ഇത്തരത്തിൽ പല പദ്ധതികളിലായി 33.56 ലക്ഷം രൂപയാണ് ചെലവഴിക്കാനുള്ളത്.
പദ്ധതികൾ തടസ്സങ്ങൾ മാറ്റി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ഏപ്രിലിൽ പഞ്ചായത്തിന് തണ്ണീർത്തട മെമ്പർ സെക്രട്ടറി പഞ്ചായത്തിന് കത്തയച്ചെങ്കിലും നടപടി ഉണ്ടായില്ല. തനത് ഫണ്ടില്ലാത്ത പഞ്ചായത്താണ് മൺട്രോതുരുത്ത്. വികസന ഞെരുക്കം അനുഭവപ്പെടുമ്പോഴാണ് ലഭിച്ച ഫണ്ട് പാഴാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.