പ്രതി
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 14 വർഷം കഠിനതടവും പിഴയും
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 14 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉമ്മന്നൂർ പ്ലാപ്പള്ളി കാക്കത്താനത്തിൽ ദീപു ഭവനിൽ ദീപുവിനെയാണ് (35) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി കെ.വി.
നൈന ശിക്ഷിച്ചത്. 2023 ഡിസംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. മൈക്കാട് പണിക്ക് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വീട്ടിൽ പോയപ്പോഴാണ് പ്രതി കുട്ടിയെ ലൈംഗികമായി ആക്രമിച്ചത്. കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ചു. കൊട്ടാരക്കര ഇൻസ്പെക്ടറായിരുന്ന വി.എസ്. പ്രശാന്താണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഇൻസ്പെക്ടറായിരുന്ന എൻ. ബിജുവാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷുഗു സി. തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.