കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പൊലീസ് പരിശോധനയിൽ ഒമ്പത് കിലോ കഞ്ചാവുമായി 21 കാരൻ പിടിയിലായി. സിറ്റി പൊലീസ് ആൻറി നാർകോട്ടിക് സ്പെഷൽ ഫോഴ്സ് (ഡാൻസാഫ്) അംഗങ്ങളും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ചവറ മുക്കോടി തെക്കതിൽ മുനീർ (21) കഞ്ചാവുമായി പിടിയിലായത്.
വിശാഖപട്ടണത്ത് നിന്ന് െട്രയിനിൽ കൊല്ലത്തേക്ക് കഞ്ചാവ് കടത്തുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാൾ തൃശൂരടക്കം വിവിധ ജില്ലകളിൽ കഞ്ചാവ് കടത്തിന് പിടിയിലായിട്ടുള്ളയാളാണ്.
ജില്ല ൈക്രംബ്രാഞ്ച് എ.സി.പി ഇ.പി റെജി, എ.സി.പി വിജയൻ ടി.ബി എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ഷാഫി ബി.എം, ഡാൻസാഫ് എസ്.െഎ ജയകുമാർ, ഈസ്റ്റ് എസ്.െഎ രാജ്മോഹൻ, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു പി. ജെറോം, സജു, സീനു, മനു, രിപു, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.