ശാസ്താംകോട്ട: കായൽ തീരത്ത് വിദ്യാർഥികളുടെ വീഡിയോ ചിത്രീകരിച്ച് സ്വർണവും പണവും തട്ടിയയാൾ പിടിയിലായി. ശാസ്താംകോട്ട കോളജിന് സമീപം കായൽ തീരത്ത് നിന്ന വിദ്യാർഥിനിയുടെയും ആൺ സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി ഡയമണ്ട് മോതിരവും പണവും കവർന്ന സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറായ പട്ടാഴി സ്വദേശി മനേഷ് (35) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
കായൽ തീരത്തുനിന്ന വിദ്യാർഥിനിയുടെയും സുഹൃത്തിന്റെയും ചിത്രങ്ങളും വീഡിയോയും ഇവർ അറിയാതെ പ്രതി മൊബൈലിൽ പകർത്തുകയും ഇവരെ ഭീഷണിപ്പെടുത്തി പെൺകുട്ടികളുടെ കൈയിൽ ഉണ്ടായിരുന്ന 60000 രൂപ വിലമതിക്കുന്ന ഡയമണ്ട് മോതിരവും 500 രൂപയും കവരുകയായിരുന്നു. തുടർന്ന് ആൺസുഹൃത്ത് പെൺകുട്ടിയെ ആഞ്ഞിലിമൂട്ടിലെ വീട്ടിലാക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം തിരിച്ചെത്തി കായൽത്തീരത്ത് ഉണ്ടായിരുന്ന മനീഷിനെ മർദിക്കുകയും പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. മനേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനേഷിനെ മർദിച്ച സംഭവത്തിൽ പത്തുപേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.