വിവാഹാലോചന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

കൊ​ല്ലം: വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​ന് യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച യു​വാ​വി​നെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ശ​ക്തി​കു​ള​ങ്ങ​ര കാ​വ​നാ​ട് മീ​ന​ത്തു​ചേ​രി ശ്രീ​കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ ബി. ​സ​ന്തോ​ഷ് ആ​ണ് (27) പി​ടി​യി​ലാ​യ​ത്. വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ പ​ല ദി​വ​സ​ങ്ങ​ളി​ലും പി​ൻ​തു​ട​ർ​ന്ന സ​ന്തോ​ഷ് ക​ഴി​ഞ്ഞ 15 നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

യു​വ​തി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന ഇ​ട​വ​ഴി​യി​ൽ സ്​​കൂ​ട്ട​റി​ൽ എ​ത്തി ത​ട​ഞ്ഞ് നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും അ​ടി​ക്കു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ യു. ​ബി​ജു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഐ.​ബി. ആ​ശ, എ.​എ​സ്.​ഐ​മാ​രാ​യ ഡാ​ർ​വി​ൻ, പ്ര​ദീ​പ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Man arrested for assaulting woman for rejecting marriage proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.