ജോമോൻ
Posted On
date_range Updated On
date_range യുവാവിനെ ചുറ്റികകൊണ്ട് തലക്കടിച്ചയാൾ അറസ്റ്റിൽ
കൊല്ലം: യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചയാൾ പൊലീസ് പിടിയിലായി. കുലശേഖരപുരം കടവിൽ വീട്ടിൽ സജിനെ ആക്രമിച്ച ഇയാളുടെ ബന്ധുവായ ജോമോനെയാണ് പൊലീസ് പിടികൂടിയത്.
ബന്ധുവിെൻറ മരണാനാനന്തര ചടങ്ങിൽ ക്ഷണിച്ചിെല്ലന്നാരോപിച്ച് ജോമോനും മറ്റ് രണ്ടു പേരും ചേർന്ന് സജിനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞുവന്ന ജോമോനെ കുലശേഖരപുരത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐമാരായ അലോഷ്യസ്, ജോൺസ് രാജ്, ജയശങ്കർ, രാജേന്ദ്രൻ, എ.എസ്.ഐ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.