ദേ​ശീ​യ​പാ​ത​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ക​ന്നേ​റ്റി പാ​ല​ത്തി​ൽ ലോ​റി​യും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ൽ

കന്നേറ്റി പാലത്തിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച്​ രണ്ട് പേർക്ക് പരിക്ക്

ക​രു​നാ​ഗ​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ ക​ന്നേ​റ്റി പാ​ല​ത്തി​ൽ നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി​യും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് ആ​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കേ​റ്റു. പ​ന്മ​ന വ​ട​ക്കും​ത​ല രാ​ഹു​ൽ നി​വാ​സി​ൽ രാ​ഹു​ൽ (35 - ക​ണ്ണ​ൻ), ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പ​ന്മ​ന വ​ട​ക്കും​ത​ല ഷാ​മ​ൻ​സി​ലി​ൽ സ​നൂ​ജ് (30 - അ​നി​മോ​ൻ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

രാ​ഹു​ലി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്ന് രോ​ഗി​യെ എ​ടു​ക്കാ​നാ​യി ച​വ​റ​ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു ആം​ബു​ല​ൻ​സ്.

കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സും ഫ​യ​ർ ഫോ​ഴ്സു​മെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - lorry and ambulance collided Two people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.