അ​ജ്മ​ൽ, നാ​സ​ർ, അ​ന​സ്

പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മോഷണം: നാലുപേർ അറസ്റ്റിൽ

കൊല്ലം: പള്ളിത്തോട്ടം പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു. പരവൂർ പൂക്കുളം സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന താഹിർ (39), അജ്മൽ(29), നാസർ(57) പള്ളിത്തോട്ടം ഓഫിസ് കോമ്പൗണ്ടിൽ താമസിക്കുന്ന അനസ് (27) എന്നിവരാണ് പിടിയിലായത്.

പള്ളിത്തോട്ടം സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കത്താൽ ഉപയോഗയോഗ്യമല്ലാതായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് കൊല്ലം പോർട്ടിന്റെ കെട്ടിടത്തിലേക്ക് താൽക്കാലികമായി പ്രവർത്തനം മാറ്റിയിരുന്നു. എന്നാൽ വാഹനങ്ങളും മറ്റ് സാധനങ്ങളും പൂർണമായി മാറ്റിയിരുന്നില്ല.

വെള്ളിയാഴ്ച രാത്രി പഴയ കെട്ടിടത്തിൽ അതിക്രമിച്ച് കയറി പ്രതികൾ ഇൻവെർട്ടർ ബാറ്ററിയും സൈക്കിളും മോഷ്ടിക്കുകയായിരുന്നു. പള്ളിത്തോട്ടം എസ്.എച്ച്. പ്രതിഭയുടെ നേതൃത്വത്തിൽ എസ്.ഐ ക്രിസ്റ്റി, എ.എസ്.ഐമാരായ രാജശ്രീ, സൈന, സി.പി.ഒമാരായ അഭിലാഷ്, വിനീത്, ഷമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Inverter and Bicycle Stolen from Old Pallithottam Police Station: Four in Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.