പത്തനാപുരത്ത് ട്യൂ​ഷ​ന് പോ​കാ​നി​റ​ങ്ങി​യ ആറ് വയസ്സുകാരനെ തട്ടികൊണ്ട് പോകാൻ ശ്രമം

പ​ത്ത​നാ​പു​രം: ട്യൂ​ഷ​ന് പോ​കാ​നി​റ​ങ്ങി​യ ആ​റ് വ​യ​സ്സു​കാ​ര​നെ സ്ത്രീ​യു​ൾ​പ്പെ​ട്ട കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ത​ട്ടി​കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. പ​ട്ടാ​ഴി പ​ന്ത​പ്ലാ​വ് ഇ​രു​പ്പാ​ക്കു​ഴി മ​ധു​ര​മ​ല വീ​ട്ടി​ൽ ത​മ്പി ചെ​റി​യാ​ന്‍റെ ചെ​റു​മ​ക​ൻ സി​റി​യ​കി​നെ ആ​ണ് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ൾ ത​ട്ടി​കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന സം​ഭ​വ​ത്തി​ൽ വീ​ട്ടു​കാ​ർ ഇ​പ്പോ​ഴാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൊ​ടു​മ​ണി​ലും പ​ഴ​കു​ള​ത്തും സ​മാ​ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. കാ​റി​ന്റെ മു​ൻ സീ​റ്റി​ൽ ഒ​രു യു​വാ​വും യു​വ​തി​യും, പി​ൻ​സീ​റ്റി​ൽ മു​ടി​യും താ​ടി​യും നീ​ട്ടി വ​ള​ർ​ത്തി​യ മ​റ്റൊ​രാ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ട്ടി പ​റ​ഞ്ഞു. കാ​റി​ൽ ക​യ​റാ​തെ കു​ട്ടി പി​ന്നി​ലേ​ക്ക് ഓ​ടി മാ​റു​ക​യാ​യി​രു​ന്നു. അ​ൽ​പ​സ​മ​യം ക​ഴി​ഞ്ഞ് സ​ഹ​പാ​ഠി​യും അ​മ്മ​യും എ​ത്തി​യ​പ്പോ​ൾ കാ​ർ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യി. കു​ന്നി​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ ഹ​രി​ച​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കാ​ർ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

Tags:    
News Summary - Attempt to kidnap six-year-old boy who was on his way to tuition in Pathanapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.