ചെമ്മാൻപാലത്ത് കൂട്ടിയിടിച്ച കാറും ജീപ്പും 

പത്തനാപുരത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്

പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം ചെമ്മാൻപാലത്തിന് സമീപം കാറും ജീപ്പും കൂട്ടിയിടിച്ച് എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടോടെയാണ് അപകടം. കാറിലുണ്ടായിരുന്ന കടയ്ക്കൽ തുടയന്നൂർ സ്വദേശികളായ സുദർശൻ, ഭാര്യ ലത, ശ്രീദേവി, സജീവ്, വത്സല, നവ്യ, ജീപ്പ് ഡ്രൈവർ ഇടുക്കി മൂലമറ്റം സ്വദേശി ജോസ് ജോസഫ്, കൂടെയുണ്ടായിരുന്ന അഭിഷേക് എന്നിവരെ സാരമായ പരിക്കുകളോടെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.

പുനലൂരിൽനിന്ന് പത്തനാപുരം ഭാഗത്തേക്ക് പോയ ജീപ്പ് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻ ഭാഗം പൂർണമായി തകർന്നു.കാറിനുള്ളിൽ കുടുങ്ങികിടന്നവരെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പൊലീസും അഗ്നി രക്ഷസേനയും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിന്‍റെ വശത്തേക്ക് മാറ്റി.

Tags:    
News Summary - Eight Injured in Car-Jeep Collision in Pathanapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.