Posted On
date_range Updated On
date_range ചിതറയിൽ തെരുവുനായ് അക്രമണം: വയോധിക ഉൾപ്പെടെ ഏഴുപേർക്ക് കടിയേറ്റു
കടയ്ക്കൽ: ചിതറ കല്ലുവെട്ടാൻകുഴിയിലും സമീപപ്രദേശങ്ങളിലും തെരുവുനായുടെ അക്രമണത്തിൽ ഏഴുപേർക്ക് കടിയേറ്റു. വളവുപച്ച സ്വദേശി സബീന, ഇരപ്പിൽ സ്വദേശി ശകുന്തള, പള്ളികുന്നുപുറം സ്വദേശി ഹുസൈയിൻ, മാങ്കോട് സ്വദേശികളായ റാഹില, സുലോചന, ഐരകുഴി സ്വദേശി സജീവ്, കല്ലുവെട്ടാൻകുഴി സ്വദേശി നദീറ എന്നിവർക്കാണ് പരിക്കേറ്റത്. നടന്നു പോകുകയായിരുന്ന ഇവരെ നായ് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തെരച്ചിലിനൊടുവിൽ ആക്രമണം നടത്തിയ തെരുവുനായെ തല്ലിക്കൊന്നു. പ്രദേശത്ത് നായ് ശല്യം രൂക്ഷമാണെന്നും പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.