കടത്തൂർ പത്താം വാർഡിലെ ജനവാസ മേഖലയിൽ കെ.ഐ.പി കനാൽ മൂടിയില്ലാത്ത നിലയിൽ
അശാസ്ത്രീയമായി നിർമിച്ച കനാൽ അപകട ഭീഷണി
കരുനാഗപ്പള്ളി: കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി നിർമിച്ച കനാൽ ജനവാസ മേഖലയിൽ അപകടഭീഷണിയെന്ന് പരാതി. കുലശേഖരപുരം കടത്തൂർ പത്താം വാർഡിലാണ് മേൽമൂടിയില്ലാത്ത കനാൽ യാത്രക്കാർക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ അപകട ഭീഷണി ഉയർത്തുന്നത്. ഗുണഭോക്തൃ മേഖലയിൽ തുടക്കം മുതൽ ഉൾപ്പെട്ടിട്ടില്ലാത്ത പ്രദേശമാണ് കുലശേഖരപുരം. അതുകൊണ്ടു വർഷങ്ങളായി കനാൽ ഭാഗം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. മഴക്കാലത്ത് ദിവസങ്ങളോളം കെട്ടിനിൽക്കുന്ന മലിന ജലത്തിൽ കൊതുക് പെരുകുന്നതും വിവിധതരം സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതും പതിവായെന്നാണ് നാട്ടുകാരുടെ പരാതി.
വേനൽക്കാലത്ത് ഒഴിഞ്ഞുകിടക്കുന്ന കനാൽ ഇഴജന്തുക്കൾ, മരപ്പട്ടി തുടങ്ങിയവയുടെ ആവാസ കേന്ദ്രം ആകുന്നതായും പരാതി ഉയരുന്നുണ്ട്. കനാൽ ഭിത്തികളിൽ രൂപപ്പെട്ട വങ്കുകൾ വിഷജീവികളുടെ താവളമാണെന്ന ആശങ്കയുണ്ട്. കനാൽ സുരക്ഷിതമായ സ്ലാബ് ഇട്ടുമൂടി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഹൈക്കോടതിയെ ഉൾപ്പെടെ സമീപിച്ചിരുന്നു. കെ.ഐ.പി കോടതിയിൽ വ്യവഹാരം നടത്തിവരുന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തര ശാശ്വത പരിഹാരം കാണുവാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.