Posted On
date_range Updated On
date_range കൊട്ടാരക്കര മണ്ഡലം; മൂന്ന് സർക്കാർ വിദ്യാലയങ്ങൾക്ക് ഹൈടെക് കെട്ടിടം
കൊട്ടാരക്കര: കൊട്ടാരക്കര മണ്ഡലത്തിലെ മൂന്ന് സർക്കാർ വിദ്യാലയങ്ങൾക്ക് ഹൈടെക് കെട്ടിടമൊരുക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. 3.49 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നഗരസഭയിൽപ്പെടുന്ന കൊട്ടാരക്കര ടൗൺ യു.പി സ്കൂളിന് 1.19 കോടി രൂപയും അവണൂർ ഗവ. എൽ.പി സ്കൂളിന് 1.30 കോടി രൂപയും എഴുകോൺ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഇരുമ്പനങ്ങാട് ഗവ. എൽ.പി സ്കൂളിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിടവിഭാഗം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പൊതുവിദ്യാഭ്യാസവകുപ്പിൽനിന്ന് ഭരണാനുമതി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.