മാല പിടിച്ചുപറിക്കേസ്; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

കൊ​ട്ടാ​ര​ക്ക​ര: വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യ കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ളെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ൽ തൂ​ത്തു​ക്കു​ടി, അ​ണ്ണാ​ന​ഗ​ർ 12ൽ ​ഡോ​ർ ന​മ്പ​ർ 23ൽ ​ക​ല്യാ​ണി (45), പാ​ർ​വ​തി (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​യ് 26ന് ​ഉ​ച്ച​യോ​ടെ വാ​ള​കം അ​ണ്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക വാ​ള​കം മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഓ​ട്ടോ​യി​ൽ മ​ട​ങ്ങ​വെ​യാ​ണ് സം​ഭ​വം. വ​യോ​ധി​ക വി​ളി​ച്ച ഓ​ട്ടോ​യി​ൽ ഒ​ന്നാം പ്ര​തി ക​ല്യാ​ണി ആ​ദ്യം ക​യ​റി​യി​രി​ക്കു​ക​യും തു​ട​ർ​ന്ന് കൂ​ട്ടാ​ളി​യാ​യ പാ​ർ​വ​തി വ​യോ​ധി​ക​യെ അ​തേ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ന്ത്ര​പൂ​ർ​വം ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ന​ടു​ക്ക് ഇ​രു​ന്ന വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് ര​ണ്ട​ര​പ്പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല ത​ന്ത്ര​പൂ​ർ​വം കൊ​ളു​ത്ത് ഊ​രി മോ​ഷ്​​ടി​ച്ചു. മാ​ല ന​ഷ്ട​പ്പെ​ട്ട​ത്​ പി​ന്നീ​ടാ​ണ്​ അ​റി​ഞ്ഞ​ത്.

പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​ൻ എ.​സി.​ഐ പി.​ഡി. ജി​ജു​കു​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ പ​ങ്ക​ജ് കൃ​ഷ്ണ, ല​യ​മോ​ൾ, ആ​തി​ര, എ.​എ​സ്.​ഐ ശ്രീ​ജ, എ​സ്.​സി.​പി.​ഒ രാ​ജി, ശു​ഭ, അ​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന സ്വ​ഭാ​വ​മു​ള്ള നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Necklace snatching case; Tamil Nadu natives arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.