Posted On
date_range Updated On
date_range കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു; വൻ ദുരന്തം ഒഴിവായി
കൊട്ടാരക്കര: നിയന്ത്രണം വിട്ട മാരുതി ഓൾട്ടോ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നുവീണു. വൈദ്യുതി ബന്ധം വിശ്ചേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ഉച്ചയോടെ കൊട്ടാരക്കര - ഓയൂർ റോഡിൽ തൃക്കണ്ണാ മംഗൽ കടലാവിളക്കു സമീപമായിരുന്നു അപകടം.
കാർ പോസ്റ്റിലിടിച്ചതോടെ, പോസ്റ്റ് ചരിഞ്ഞു വീഴുകയും വൈദ്യുതി ലൈനുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ വൈദ്യുതി ബന്ധം പെട്ടെന്ന്ന് വിശ്ചേദിച്ചു.
തുടർന്ന് ജീവനക്കാരെത്തി പോസ്റ്റ് മാറ്റിയിട്ട് വൈദ്യുതി പുന:സ്ഥാപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.