കൊച്ചുമരുത്തടി ദേവീക്ഷേത്രത്തിലെ കെട്ടുകാള മഹോത്സവത്തിനായി എത്തിച്ച കെട്ടുകാളക്ക് തീപിടിച്ചപ്പോൾ
കൊല്ലം: കെട്ടുകാള മഹോത്സവത്തിനായി എത്തിച്ച കെട്ടുകാളക്ക് തീപിടിച്ചു. കൊച്ചുമരുത്തടി ദേവീക്ഷേത്രത്തിലെ കെട്ടുകാള മഹോത്സവത്തിനായി മരുത്തടി വട്ടക്കായലിൽ വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് തീപിടിത്തം ഉണ്ടായത്.
എഴുന്നള്ളത്തിന് അകമ്പടി സേവിക്കാനെത്തിച്ച കെട്ടുകാളക്കാണ് തീപിടിച്ചത്. ലേക്ക് ഫോർഡ് സ്കൂളിന് സമീപം എത്തിയപ്പോൾ കാളക്ക് മുത്തുക്കുട കെട്ടിനിർത്താൻ സ്ഥാപിച്ച കമ്പിൽ കായലിനുകുറുകെ താഴ്ന്നുകിടന്ന 110 കെ.വി വൈദ്യുതി ലൈൻ തട്ടി തീപിടിക്കുകയുമായിരുന്നു. ചങ്ങാടത്തിൽ ഉണ്ടായിരുന്നവർ കരയിലേക്ക് ഏറെ പണിപ്പെട്ട് ചങ്ങാടം അടുപ്പിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വയ്ക്കോലിലേക്ക് തീപടർന്നിരുന്നു. ഈ സമയം ചങ്ങാടത്തിലുണ്ടായിരുന്ന നാല് യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഉടൻ തന്നെ പ്രദേശവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചാമക്കടയിൽ നിന്ന് സ്റ്റേഷൻ ഓഫിസർ ഉല്ലാസിന്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തി. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് തീ പൂർണമായും കെടുത്തിയത്. 50 അടിയോളമായിരുന്നു കാളയുടെ ഉയരം. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.