മൈനാഗപ്പള്ളി സി.എച്ച്.സിയിൽ ഇൻസുലിൻ വിതരണം ആരംഭിച്ചു

ശാസ്താംകോട്ട: ‘മാധ്യമം’ വാർത്ത തുണയായി; മൈനാഗപ്പള്ളി സി.എച്ച്.സിയിൽ ഇൻസുലിൻ വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ അടിയന്തിര ഫണ്ട് ഉപയോഗിച്ച് ജൻ ഔഷധിയിൽ നിന്ന് ഇൻസുലിൻ വാങ്ങുകയായിരുന്നു. എന്നാൽ പരിമിതമായ എണ്ണം മാത്രമേ ഉള്ളു. ഇത് ഏതാനും ദിവസം വിതരണം ചെയ്യാൻ മാത്രമേ തികയുകയുള്ളു.

മൈനാഗപ്പള്ളി സി.എച്ച്.സിയിൽ ഒരു മാസത്തിലധികമായി ഇൻസുലിൻ വിതരണം ചെയ്യാത്തതിനെ സംബന്ധിച്ചും ഇതുമൂലം പ്രമേഹ രോഗികൾ വലയുന്നതിനെ സംബന്ധിച്ചും വെള്ളിയാഴ്ച മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചു. മരുന്ന് നിർമാണ കമ്പനികൾക്ക് സർക്കാർ പണം നൽകാത്തതിനാൽ മരുന്നുകളും ഇൻസുലിനുകളും കമ്പനി വിതരണം ചെയ്യാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

Tags:    
News Summary - Insulin distribution begins at Mynagappally CHC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.