കൊലപാതകം നടന്ന സ്ഥലത്ത് ഫോറൻസിക്ക് സംഘം പരിശോധന നടത്തുന്നു
അഞ്ചാലുംമൂട്: അഞ്ചാലുംമൂട്ടിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് റിമാൻഡിൽ. ബുധനാഴ്ച രാത്രി 10.30ഓടെയാണ് താന്നിക്കമുക്കിൽ ജോലിക്കുനിന്നിരുന്ന വീട്ടിൽ കയറി കാസർകോട് സ്വദേശിനിയായ രേവതിയെ (36) ഭർത്താവ് കല്ലുവാതുക്കൽ സ്വദേശി ജിനു കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ചുമാസമായി കെയർടേക്കറായിയി രേവതി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഈ വീടിന്റെ മതിലുചാടി കടന്നെത്തിയ ജിനു, രേവതിയുമായി സംസാരിക്കുകയും കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
രേവതിയെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം ശൂരനാട് നിന്നാണ് പൊലീസ് പിടികൂടിയത്. ഭരണിക്കാവിൽ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലിക്കാരനാണ് പിടിയിലായ ജിനു.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. രേവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുകൾക്ക് വിട്ടുനൽകി. പ്രതിയായ ജിനുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.