12കാരനെ കെട്ടിത്തൂക്കിയ സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊ​ല്ലം: 500 രൂ​പ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് 12 വ​യ​സ്സു​കാ​ര​നെ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കൊ​ല്ലം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മീ​ഷ​ൻ അം​ഗം വി. ​ഗീ​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഏ​ഴ് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. പി​റ​വ​ന്തൂ​ർ വെ​ട്ടി​ത്തി​ട്ട ലി​വി​ങ് വാ​ട്ട​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി​യി​ലാ​ണ് (ബോ​യ്സ് ഹോം) ​സം​ഭ​വം ന​ട​ന്ന​ത്. അ​ടൂ​ർ സ്വ​ദേ​ശി​യാ​ണ് കു​ട്ടി. പ​ണം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും ക​യ​ർ ഉ​പ​യോ​ഗി​ച്ച് കാ​ലി​ൽ കെ​ട്ടി ഉ​യ​ർ​ത്തി​യ​ശേ​ഷം കൊ​ല്ലു​മെ​ന്ന് പാ​ച​ക​ക്കാ​ര​ൻ പ​റ​ഞ്ഞ​താ​യി മ​ർ​ദ​ന​മേ​റ്റ കു​ട്ടി പ​റ​ഞ്ഞു. മ​ർ​ദി​ച്ച​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി കു​ട്ടി പ​റ​ഞ്ഞു. ബോ​യ്സ് ഹോം ​പാ​ച​ക​ക്കാ​ര​ൻ അ​ട​ക്കം 2 പേ​ർ അ​റ​സ്റ്റി​ലാ​യി. പൊ​തു പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. വി. ​ദേ​വ​ദാ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍റെ ന​ട​പ​ടി.

Tags:    
News Summary - Human Rights Commission registers case over hanging of 12-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.