സ്‌​ഥ​ല പ​രി​മി​തി മൂ​ലം ബു​ദ്ധി​മു​ട്ട​ന്ന കൊ​ല്ലം ക​ല​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​യ​മ സേ​വ​ന അ​തോ​റി​റ്റി ഓ​ഫി​സ്

നീ​തി ന​ൽ​കേ​ണ്ട​വ​ർ നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ൽ; അ​വ​ഗ​ണ​ന​യി​ൽ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി ഓ​ഫി​സ്

കൊ​ല്ലം: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ല്ലം ജി​ല്ലാ ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി (ഡി.​എ​ൽ.​എ​സ്.​എ) ഓ​ഫി​സ് ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ലും വീ​ർ​പ്പു​മു​ട്ടു​ന്നു. പേ​രി​ന് മാ​ത്ര​മു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്ഥാ​പ​നം ഇ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ദു​രി​ത​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കൊ​ല്ലം ജി​ല്ല ക​ല​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 350 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴെ മാ​ത്രം വി​സ്തീ​ർ​ണ​മു​ള്ള ചെ​റി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ​യും സ​ബ് ജ​ഡ്ജി​യു​ടെ​യും ഓ​ഫി​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. ദി​വ​സേ​ന നി​യ​മ​സ​ഹാ​യ​ത്തി​നും വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ​യെ​ല്ലാം ആ​വ​ശ്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ വെ​റും മൂ​ന്ന് സ്ഥി​രം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. സ​ബ് ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ പോ​ലും ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​സൗ​ക​ര്യ​മി​ല്ല. മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​ശ്ര​മ​മു​റി​ക​ളോ വാ​ഷ് റൂ​മു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ പൊ​തു​വാ​യ വാ​ഷ് റൂം ​ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ​

ആ​ഴ്ച​യി​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും നി​യ​മ​പ​ര​മാ​യ കൗ​ൺ​സി​ലി​ങ്ങു​ക​ൾ ന​ട​ക്കു​ന്ന ഈ ​ഓ​ഫി​സി​ൽ, അ​തി​നാ​യി സ്വ​കാ​ര്യ ഏ​രി​യ പോ​ലു​മി​ല്ലാ​ത്ത​ത് ക​ക്ഷി​ക​ളെ​യും കൗ​ൺ​സി​ല​ർ​മാ​രെ​യും ഒ​രു​പോ​ലെ വി​ഷ​മി​പ്പി​ക്കു​ന്നു. നി​ല​വി​ൽ ഫ്ര​ണ്ട് ഓ​ഫി​സ് സം​വി​ധാ​ന​മോ, അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള ഫീ​ഡി​ങ് കോ​ർ​ണ​റോ ഇ​ല്ല. കൂ​ടാ​തെ, അ​ടി​യ​ന്ത​ര നി​യ​മ​സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി മു​ഴു​വ​ൻ സ​മ​യ വ​ക്കീ​ലി​ന്റെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മ​ല്ല. സ്ഥ​ല​പ​രി​മി​തി​ക്ക് പു​റ​മെ ഓ​ഫി​സി​ൽ രൂ​ക്ഷ​മാ​യ എ​ലി ശ​ല്യ​വും ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യെ​യും ഫ​യ​ലു​ക​ളു​ടെ സു​ര​ക്ഷ​യെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ലോ​ക് അ​ദാ​ല​ത്തു​ക​ളും മ​റ്റ് പ്ര​ത്യേ​ക അ​ദാ​ല​ത്തു​ക​ളും ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഈ ​ചെ​റി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്ര വ​ലു​താ​യി മാ​റാ​റു​ണ്ട്. ഇ​രി​ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​തെ വ​യോ​ധി​ക​രും സ്ത്രീ​ക​ളും അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പു​റ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന ദ​യ​നീ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ഓ​ഫി​സി​ന്റെ ശോ​ച്യാ​വ​സ്ഥ​യും സ്ഥ​ല​പ​രി​മി​തി​യും ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ൾ​ക്കും സ​ർ​ക്കാ​രി​നും പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി​യെ​ങ്കി​ലും ഇ​ത്ര​യും കാ​ലം നി​രാ​ശ മാ​ത്ര​മാ​യി​രു​ന്നു ഫ​ലം. നീ​തി തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ​യും രാ​പ്പ​ക​ലി​ല്ലാ​തെ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഈ ​ദ​യ​നീ​യാ​വ​സ്ഥ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും.

Tags:    
News Summary - District Legal Services Authority Office service Interrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.