വീട് തകർന്ന നിലയിൽ
Posted On
date_range Updated On
date_range വീട് തകർന്ന് വീട്ടമ്മക്ക് പരിക്ക്
ഇരവിപുരം: വീട് തകർന്നു വീണ് അടുക്കളയിൽ നിന്ന വയോധികയായ വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു. അയത്തിൽ വലിയ മാടം തെക്കതിൽ ആനന്ദവല്ലിക്കാണ് (76) പരിക്കേറ്റത്.
മുഖത്തും കാലിനും, തലക്കും ഗുരുതര പരിക്കേറ്റ ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പല്ലുകളും പോയിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. അടുക്കളയുടെ ഭാഗം തകർന്ന് വീഴുകയായിരുന്നു. നാട്ടുകാർ ഇവരെ പുറത്തെടുത്ത് മേവറത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൺകട്ടകൊണ്ട് കെട്ടിയ അടുക്കളയാണ് തകർന്നു വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.