സ്കൂൾ ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
അഞ്ചൽ: ഏറെനാളായി ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞുവന്ന സ്കൂൾ ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമം. അഞ്ചൽ സെൻറ് ജോൺസ് സ്കൂളിലെ ആയ ചുണ്ട സ്വദേശിനി അശ്വതി (36) യെയാണ് ഭർത്താവ് ഇടമൺ വെള്ളിമല നീതുഭവനിൽ മനോജ് (42) വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടോടെ സ്കൂളിന് സമീപത്തെ ഇടറോഡിൽ വെച്ചാണ് മനോജ് അശ്വതിയെ ആക്രമിച്ചത്. കഴുത്തിനും കൈകൾക്കും വെട്ടേറ്റ് വീണ അശ്വതിയെ ബഹളം കേട്ടെത്തിയ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമികചികിത്സ നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവുമായ പിണങ്ങി മറ്റൊരാളോടൊപ്പം അഗസ്ത്യക്കോട് വെള്ളാരംകുന്നിലെ വാടക വീടായ ബിന്ദുവിലാസത്തിലാണ് അശ്വതി താമസിച്ചുവന്നത്. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മനോജിനെ അഞ്ചൽ വെസ്റ്റ് സ്കൂൾ പരിസരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.