Posted On
date_range Updated On
date_range കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി; കൊല്ലത്ത് നാലുപേർ അറസ്റ്റിൽ
കൊല്ലം: പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ വിപിൻ, വിവേക്, കിരൺ, ടെർബിൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
കിരണിന് കുഞ്ഞ് ജനിച്ചതിന്റെ പാർട്ടിയാണ് നടത്തിയത്. ഇവരിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ്, സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും പിടിച്ചെടുത്തു.
ലഹരി പാർട്ടി നടത്തുന്നു എന്ന് എക്സൈസ് കമീഷണർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപാർട്മെന്റ് കേന്ദ്രീകരിച്ച് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.