representational image

പ്രളയ രക്ഷാപ്രവര്‍ത്തനം: ജില്ലയില്‍ അഞ്ചിടങ്ങളില്‍ മോക്ഡ്രില്‍ ഇന്ന്

കൊ​ല്ലം: പ്ര​ള​യ​ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​ത​ല​ത്തി​ലും താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലും അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി വ്യാ​ഴാ​ഴ്ച മോ​ക്ഡ്രി​ല്ലു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന-​ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി.

കൊ​ല്ലം താ​ലൂ​ക്കി​ല്‍ മു​ണ്ട​യ്ക്ക​ല്‍ വി​ല്ലേ​ജി​ല്‍ പ്ര​ള​യ ദു​രി​താ​ശ്വാ​സം, ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ന്ന സെ​ര്‍ച്ച് ആ​ന്‍ഡ് റെ​സ്‌​ക്യൂ മോ​ക്ഡ്രി​ല്ലും കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ലെ നെ​ടി​യ​വി​ള​യി​ല്‍ മു​ന്‍ക​രു​ത​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​വും സം​ഘ​ടി​പ്പി​ക്കും.

ഉ​രു​ള്‍പൊ​ട്ട​ല്‍ മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യാ​ലു​ള്ള ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​മാ​ണ് പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ല്‍ ഉ​ള്‍പ്പെ​ട്ട തെ​ന്മ​ല​യി​ല്‍ ന​ട​ത്തു​ക. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാശു​പ​ത്രി​യി​ല്‍ ഹോ​സ്പി​റ്റ​ല്‍ ഇ​വാ​ക്വേ​ഷ​ന്‍, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ കെ.​എം.​എം.​എ​ല്ലി​ല്‍ വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലെ അ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന മോ​ക്ഡ്രി​ല്ലും സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന്​ മോ​ക്ഡ്രി​ല്ലു​ക​ള്‍ ആ​രം​ഭി​ക്കും.

ജി​ല്ല​യി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. മോ​ക്ഡ്രി​ല്‍ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ സി.​ആ​ര്‍.​പി.​എ​ഫി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷ​ക​രാ​യി നി​യോ​ഗി​ച്ച​താ​യി ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ന്‍കൂ​ടി​യാ​യ ക​ല​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍വീ​ണ്‍ അ​റി​യി​ച്ചു.

Tags:    
News Summary - Flood rescue operation-Mockdrill at five places in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.