ചടയമംഗലം: എം.സി റോഡിൽ ചടയമംഗലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വിജയ കൃഷ്ണ ജുവലറിയിൽ വ്യാഴാഴ്ച രാത്രിയോടെ തീപിടിത്തം ഉണ്ടായി. കടയുടെ പുറം ഭാഗത്തെ എ.സി യിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ശക്തമായ മഴ ഉള്ളതിനാൽ തീ സമീപത്തെ മറ്റ് കടകളിലേക്ക് വ്യാപിച്ചില്ല. അതുകൊണ്ടുതന്നെ വൻ അപകടം ഒഴിവായി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.