Posted On
date_range Updated On
date_range കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്
ശാസ്താംകോട്ട: പോരുവഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. അമ്പലത്തുംഭാഗം കുഴിവിള തെക്കതിൽ അജിത്കുമാറിനെ (45) ആണ് പന്നി ആക്രമിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ കുറുമ്പുകര ഏലായിൽ കൃഷിപ്പണി ചെയ്യവേയാണ് ആക്രമണം ഉണ്ടായത്. ഇടതുകൈപ്പത്തിയിലാണ് ഗുരുതര പരിക്കേറ്റത്. ഉടൻ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് തുന്നലുകളുണ്ട്. ശരീരത്തിൽ പല ഭാഗത്തും മുറിവുകളും ചതവുമുണ്ട്. പോരുവഴി പഞ്ചായത്തിൽ ഏറെ നാളായി കാട്ടുപന്നിയുടെ ആക്രമണം പതിവായിരിക്കുകയാണ്. നിരവധിപേരെ പന്നി ആക്രമിച്ചിട്ടുണ്ട്. കൃഷിനാശവും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.