കൊല്ലം: എ.ഐ കാമറ അഴിമതിയിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ പേരിൽ അഴിമതി നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനും അഴിമതിയിൽ പങ്കുണ്ട്. എത്രദൂരം പോയിട്ടാണെങ്കിലും മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുകൊണ്ടുവരും.
കേരളത്തിലെ സാധാരണക്കാരായ ജനത്തെ പിഴിഞ്ഞുണ്ടാക്കുന്ന പണമാണ് സ്വകാര്യ, കടലാസ് കമ്പനികൾക്ക് അഴിമതി നടത്തി പിണറായി സർക്കാർ നൽകുന്നതെന്നും അദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും യുവജന റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. അരുൺരാജ് അധ്യക്ഷതവഹിച്ചു.
എം.എൽ.എമാരായ ഷാഫി പറമ്പിൽ, സി.ആർ. മഹേഷ്, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, ആർ. ചന്ദ്രശേഖരൻ, ശബരീനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ, ഫൈസൽ കുളപ്പാടം, എസ്.ജെ. പ്രേംരാജ്, വിഷ്ണു സുനിൽ പന്തളം, ദിനേശ് ബാബു, ജെ.എസ്. അഖിൽ, ജോബിൻ ജേക്കബ്, റോബിൻ പരുമല, കുരുവിള ജോസഫ്, ആർ.എസ്. അബിൻ, എ.ഷാനവാസ് ഖാൻ, എം.എം.നസീർ, പി.ജർമിയാസ്, സൂരജ് രവി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന യുവജന റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.